പാലാരിവട്ടം പാലം അഴിമതി ക്കേസ് ; വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.Read More »

പുതുവത്സരം ; ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി

കൊച്ചി : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. ഹോം സ്റ്റേകളിലുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. 2 മണിയോടെ ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുമാനും മറ്റ് ജില്ലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ തോപ്പുംപടി, ഇടക്കൊച്ചി പാലങ്ങളിൽ തടയും. 10 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനും നിർദേശമുണ്ട്.Read More »

എറണാകുളം ജില്ലയിൽ ഷിഗല്ല രോഗലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ

എറണാകുളം : എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ 56കാരിയ്ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. ഇതിനു പുറമേ രണ്ട് പേരിൽ കൂടി ജില്ലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടെ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കർശന ...Read More »


ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ : ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നീ വരാണ് മരിച്ചത്. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ ഉണ്ടായത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.Read More »

കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു

എറണാകുളം : കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനയായ അമ്പത്തിയാറുകാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 23-നാണ് പനിയെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേർമാത്രമാണ് നിരീക്ഷണത്തിൽ ഉള്ളതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്ന് ആരോഗ്യ...Read More »

ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം ; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

എറണാകുളം : എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടിയെ അപമാനിച്ച സംഭവത്തിലേതിന് സമാനമായി ഊര്‍ജിത അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, മാളിനു പുറത്തിറങ്ങിയ പ്രതി എങ്ങോട്ടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് ലുലു മാളില്‍ വെച്ച് യുവ...Read More »

പാലാരിവട്ടം പാലം അഴിമതിക്കേസ് ; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി.

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. വൈകിട്ട് 5 മണി വരെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി. രാവിലെ ഒൻപത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ. ഇബ...Read More »

എറണാകുളം പറവൂരില്‍ വന്‍ തീപിടുത്തം

എറണാകുളം : എറണാകുളം പറവൂര്‍ തത്തപ്പളിയില്‍  വന്‍ തീപിടുത്തം. അന്ന പ്ലാസ്റ്റിക് കമ്പിനിയിലാണ് തീപിടുത്തമുണ്ടായത്.Read More »

പാലാരിവട്ടം പാലം അഴിമതിക്കേസ് ; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും.

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. ഇക്കാര്യത്തില്‍ അനുമതി തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ വൈകാതെ സമീപിക്കും. ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കാനാണ് സാധ്യത കൂടുതല്‍. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വിജിലന്‍സ് ആരോപണം ശരിവച്ചുകൊണ്ടാണ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി ഉത്തരവോടെ കേസില്‍ നിലനിന്ന അനിശ്ചിതത്വം നീങ്ങി. കേസില്‍ വി.കെ.ഇബ്രാഹിം കുഞ്ഞിനെ ...Read More »

അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍

എറണാകുളം : അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍. എറണാകുളം ഞാറക്കലിലാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.Read More »

More News in ernakulam