മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം

By | Wednesday September 16th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 16): ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു.

മലയോര മേഖലയില്‍ കാട്ടുമൃഗശല്യം കാരണം കൃഷിചെയ്താല്‍ വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം മുതുകാട് താഴെ അങ്ങാടിക്ക് സമീപം വട്ടോത്ത് ജിജോയുടെ കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം കപ്പകൃഷി നശിപ്പിച്ചു. മൂപ്പെത്തിയ 45 മൂട് കപ്പയാണ് ഇവിടെ നശിപ്പിച്ചത്.

ചെമ്പനോട താമരമുക്കില്‍ എടച്ചേരി ജയ്‌സന്റെ കപ്പ, ചേമ്പ്, ചേന, വാഴ എന്നിവ കുട്ടമായെത്തിയ പന്നികള്‍ നശിപ്പിച്ചു. ചെമ്പനോട മഠത്തിനകത്ത് ജോയിയുടെ കപ്പ, ചേമ്പ് എന്നിവയും പന്നികള്‍ നശിപ്പിച്ചു.

In Muthukadu and Chembanoda areas of Chakkitapara Grama Panchayath, wild boars come in large numbers and destroy crops extensively. Farmers in the hilly region are unable to harvest their crops due to wildlife disturbances.
The day before yesterday, a herd of pigs reached Vattoth Jijo’s farm near the market below Muthukadu and destroyed the kappa farm. About 45 mature kappa were destroyed here.
In Chembanoda Thamaramukku, Edachery Jason’s kappa, sorghum, chena and banana were destroyed by the pigs that came in droves. The pigs also destroyed Joey’s kappa and champ Madathinakath the Chembanoda.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read