നിടുംമ്പൊയില്‍ വ്യാജവാറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടിക്കൂടി

By | Sunday July 5th, 2020

SHARE NEWS

മേപ്പയ്യൂര്‍ (July 05): പേരാമ്പ്ര എക്സൈസ് പാര്‍ട്ടി മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ വ്യാജവാറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 180 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിക്കൂടി. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ കെ.കെ ബാബുരാജ് നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം പരിശോധനയില്‍ നിടുംമ്പൊയില്‍ മലമുകളിലെ ഇടവഴിയില്‍ വെച്ച് ബാരലില്‍ സൂക്ഷിച്ച 180 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പാത്രങ്ങളും പിടിക്കൂടി.

വാഷ് നശിപ്പിക്കുകയും വാറ്റ് ഉപകരണങ്ങളും പാത്രങ്ങളും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പ്രതികളെ പിടിക്കൂടാന്‍ സാധിച്ചില്ല. അബ്കാരി നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ പ്രിവന്റിവ് ഓഫീസര്‍ കെ.സി. അമ്മത്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എന്‍. ജിജു, ദനേശ് എന്നിവര്‍ പങ്കെടുത്തു.

180 liters of wash and VAT equipment were seized during a raid on a fake VAT plant at Perambra Excise Party in Meppayur. The inspection was based on confidential information received by the Perambra Excise Circle Inspector.

The team, led by KK Baburaj, a preventive officer of the Perambra Excise Circle Office, seized 180 liters of wash, vats and utensils which were kept in a barrel at the foot of the hill.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read