ചങ്ങരോത്ത് വീണ്ടും കോവിഡ് മരണം

By | Saturday October 17th, 2020

SHARE NEWS

പേരാമ്പ്ര (2020 Oct 17): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വീണ്ടും കോവിഡ് മരണം. പഞ്ചായത്തിലെ പാലേരി കുയിമ്പില്‍ മാവിലാട്ട് അബ്ദുള്ള ഹാജി (67) ആണ് ഇന്ന് മരിച്ചത്. പഞ്ചായത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.

പാലേരിയില്‍ ടൈലര്‍ക്ക് കോവിഡ് സ്ഥിരിച്ചപ്പോള്‍ അയാളുമായി പ്രാഥമിക സമ്പക്കമുള്ള വ്യക്തിയാണ് ഇന്ന് മരിച്ചത്. ടൈലറുമായുള്ള സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 10 ാം തിയ്യതി ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഇയാള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു.

ഫലം വരുന്നതിനു മുമ്പ് ഇയാള്‍ക്ക് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് നടത്തിയ പരിശോധനയിലും പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് കാലത്ത് 10.30 ഓടെയാണ് മരണം സംഭവിച്ചത്.

ഹൃദ്‌രോഗത്തിനും, ഡയബറ്റിക്കിനും ചികിത്സ നടത്തി വരുന്ന ആളായിരുന്നു അബ്ദുള്ള ഹാജി എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മയ്യത്ത് സംസ്‌കാരം ഇന്ന് വൈകിട്ട് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ കുഞ്ഞാമി. മക്കള്‍ നൗഷാദ്(ഖത്തര്‍), നൗഷീറ(ചീക്കോന്ന്), നുസ്‌റത്ത്(കള്ളാട്), നദീറ(ശിവപുരം). മരുമക്കള്‍ ഷഹനാസ്(ഉള്ള്യേരി), ഇബ്രായി(ചീക്കോന്ന്), റഫീഖ്(കള്ളാട്), തൗഫീഖ്(ശിവപുരം). സഹോദരങ്ങള്‍ അമ്മത്ഹാജി, മൂസ്സ (റിട്ട. അധ്യാപകന്‍ നൊച്ചാട് എച്ച്എസ്എസ്), ഹമീദ്, മറിയം, ഫാത്തിമ, നഫീസ, റാബിയ.

Kovid dies again in Changaroth gram panchayat. The deceased was identified as Mavilat Abdullah Haji, 67, of Paleri Quim in the panchayat. This is the second Kovid death in the panchayat.

When Tyler Kovid settled in Paleri, the man with whom he had primary wealth died today. On the basis of his contact with Tyler, he underwent an RTPCR examination on October 10 at the Changarote Family Health Center.

He was admitted to a private hospital in Kozhikode due to shortness of breath before the results came out and tested positive. The death occurred at around 10.30 this morning.

Abdullah Haji has been treating people with heart disease and diabetes. Funeral service will be held at Paleri Puthen Palli Cemetery this evening.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read