അരിക്കുളം: പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് സേമ്മളനത്തിന്റെ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയ്ക്ക് പേരാമ്പ്ര നിയോജക മണ്ഡലം ആവേശകരമായ സ്വീകരണം നല്‍കും.
അരിക്കുളം, കീഴരിയൂര്‍, നൊച്ചാട്, എന്നീ മേഖല പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സംയുക്തയോഗം പരിപാടികള്‍ ആസൂത്രണം ചെയ്തു.
യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ടി.യു. സൈനുദ്ധീന്‍ അധ്യഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് ആര്.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. വി.വി.എം. ബഷീര്‍, റിയാസുസ്സലാം, ഇ.കെ. അഹമദ് മൗലവി, ടി.പി. നാസര്‍, ഹാരിസ് , സി.നാസര്‍, എം.കുഞ്ഞായന്‍ കുട്ടി, ബഷീര്‍ വടക്കയില്‍, കെ.എം.അബ്ദുസ്സലാം, മൊയ്തീന്, സുഹൈല്‍ അരിക്കുളം എന്നിവര്‍ സംസാരിച്ചു.
The Perambra Constituency League Conference will host the flag parade