മേപ്പയ്യൂര്‍: മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിര്‍മ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയുടെ കീഴില്‍ നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം ഒരുക്കാനായത് ഏറെ ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയമുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ജിസിസി- കെഎംസിസി സഹായത്തോടെ പിലാത്തോട്ടത്തില്‍ അഹമ്മദിന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്കിയ ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ടികെഎ ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി. കുഞ്ഞമ്മദ്, എം.കെ. അബ്ദുറഹ്മാന്, എം.എം. അഷ്റഫ്, കെ.എം.എ. അസീസ്, കെ.പി. കുഞ്ഞബ്ദുള്ള, ടി.എം. അബ്ദുള്ള, പി.കെ. കുഞ്ഞബ്ദുള്ള, പി.ടി. അബ്ദുള്ള, കെ.പി. ഇബ്രാഹിം, മുജീബ് കോമത്ത്, നൗഷാദ് വള്ള്യാട്ട്, യൂസുഫ് തസ്കീന, വി.വി. നസ്റുദ്ദീന്‍, പി.ടി ഷാഫി, എ.കെ. അബ്ദുല്‍ റസാഖ്, പി.കെ.ഷജീം, അല്‍ഇര്‍ഷാദ്, സി.കെ. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എ. റഹീം, ടി.എം. അസ്സയിനാര്‍, എടത്തില്‍ അബ്ദുറഹ്മാന്, പി.കെ. മജീദ് ,മുനീര്‍ ചെറുവത്ത്, എ.കെ. അബ്ദുല്‍ഖാദര്‍, കെ.പി. മുനീര്‍, കെ.പി.സി. ആഷിഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Baithurahma Project is a great example of charitable work; Munawwarli Thangal