പേരാമ്പ്ര: വിജയ വീഥി പഠനകേന്ദ്രം നമ്മുടെ നാട്ടിലും മത്സരപരീക്ഷകളില്‍ ഇനി അനായസം മറികടക്കാം
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടതും സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതുമായ വിജയ വീഥിയുടെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അംഗീകൃത പഠനകേന്ദ്രമായി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോഴിക്കോട് എന്ന സ്ഥാപനത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.
പ്രദേശത്തുള്ള അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്തമായ പഠന പരിശീലന പദ്ധതിയാണ് വിജയ വീഥിയിലൂടെ നടപ്പിലാക്കുന്നത്.
പ്രാഥമിക ഘട്ടം എന്ന നിലയില്‍ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവ അടിസ്ഥാനയോഗ്യതകളായി കണക്കാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന പ്രാഥമിക പരീക്ഷകളുടെ ശാസ്ത്രീയ അടിത്തറയുള്ള പഠന പരിശീലനങ്ങളാണ് വിജയ വീഥി പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുക.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിക്കപ്പെട്ട വിജയ വീഥി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത നിര്‍വഹിച്ചു. വടകര എഡ്യൂക്കേഷണല്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി വത്സലന്‍ അധ്യക്ഷത വഹിച്ചു.
മുയിപ്പോത്ത് യുപി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ വടകര എഡ്യൂക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.കെ. റീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന ചെയര്മാന് കെ.പി. ബിജു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ശ്രീഷ ഗണേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്.പി. ഷോഭിഷ്, എന്‍.ആര്. രാഘവന്, എന്‍.ടി. ഷിജിത്ത്, കെ.പി. സതീശന്, വി.കെ. നൗഫല്‍, സി.കെ. പ്രഭാകരന്, അബ്ദുല്‍കരീം കോച്ചേരി, കെ.ടി. വിനോദ്, എന്‍.കെ. കൃഷ്ണന്, മുയിപ്പോത്ത് യുപിസ്കൂള്‍ പ്രധാനധ്യാപകന് ലത്തീഫ്, എന്നിവര്‍ സംസാരിച്ചു.
വടകര എജുക്കേഷണല്‍ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ആന്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ ബാബു ചാത്തോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ കെ.ഹരിദാസ് നന്ദിയും പറഞ്ഞു.
Vijayaveethi Project Approved by Cheruvannur Co-operative Institute of Management Studies, Kozhikode