നടുവണ്ണൂര്‍ : നടുവണ്ണൂരിലെ കേരഫെഡ് നാളികേര കോപ്ലക്‌സില്‍ നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണത്തില്‍ ബുക്കിംഗ് നാമമാത്രമായതിനാല്‍ നടുവണ്ണൂരുള്‍പ്പെടെ സമീപ പഞ്ചായത്തുകളില്‍ നിന്നും അര്‍ഹമായ പരിഗണന കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

കേരകര്‍ഷകര്‍ക്ക് സഹായകരമായ രീതിയില്‍ സംഭരണത്തിനായി ദിനംപ്രതിയുള്ള ബുക്കിംങ്ങിന്റെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
സുധീഷ് ചെറുവത്ത്, കെ.എം. നിഷ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജില, ഹരികൃഷ്ണന്‍, ഖാസിം പുതുക്കുടി, അശോകന്‍ പുതുക്കുടി, ഖാദര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.
Naduvannur Grama Panchayat Agricultural Development Committee wants to increase the number of bookings