നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം
Oct 2, 2022 07:00 PM | By JINCY SREEJITH

 പേരാമ്പ്ര : പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 5 വരെ എല്ലാദിവസവും വിശേഷാല്‍ പൂജകളും സമൂഹാരാധനയും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 3 തിങ്കളാഴ്ച ദുര്‍ഗ്ഗാഷ്ടമി നാളില്‍ വൈകുന്നേരം ഗ്രന്ഥംവെയ്പ്പ് ഉണ്ടായിരിക്കും.


തിങ്കളാഴ്ച ഭക്തജന സത്‌സംഘം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയും ചൊവ്വാഴ്ച മഹാനവമി ദിവസം ഗ്രന്ഥപൂജ, ആയുധപൂജ, നെയ്തിരി സമര്‍പ്പണം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.

ബുധനാഴ്ച വിജയദശമിദിനത്തില്‍ ഗ്രന്ഥമെടുക്കല്‍, വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാകും. വിദ്യാരംഭം കുറിക്കുന്നത് ക്ഷേത്രം ഊരാളനും പാരമ്പര്യ ട്രസ്റ്റിയും അധ്യാപക സ്റ്റേറ്റ് അവാര്‍ഡ് ജേതാവുമായ കരുണാകരന്‍ മാസ്റ്റര്‍ ആണ്.


രാവിലെ 9 ന് ആരംഭിക്കുന്ന വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ പേരുകള്‍ മുന്‍കൂട്ടി ഓഫീസില്‍ അറിയിക്കേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Panakkad Bhagwati temple ready for Navratri

Next TV

Related Stories
തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

Nov 28, 2022 01:07 PM

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ...

Read More >>
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

Nov 28, 2022 09:23 AM

വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ....

Read More >>
Top Stories