കൂട്ടാലിട: യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.
വാകയാട് വച്ച് നടന്ന യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി വി.പി. സുവീൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം. വരുൺ കുമാർ, മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം, നിയോജക മണ്ഡലം സെക്രട്ടറിമാരായ സിറാജ് കാളിയത്ത്, വിഘ്നേഷ് കൂട്ടാലിട, അർജുൻ പൂനത്ത് തുടങ്ങിയവർ സംസാരിച്ചു.
മാർച്ച് 15ന് മുൻപായി 30ഓളം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. മാർച്ച് 26ന് കൂട്ടാലിടയിൽ വെച്ച് നടക്കുന്ന മണ്ഡലം സമ്മേളനത്തിൽ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട പറഞ്ഞു.
Youth Congress unit meeting has started in Kotur