Categories
headlines

മധ്യവയസ്‌കനെ കല്ലോട് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തില്‍ മധ്യവയസ്‌കൻ മുങ്ങി മരിച്ചു.


ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു മൂശാരി കണ്ടി ഗോപിയെ (59)  ക്ഷേത്ര കുളത്തിൽ കാണാതായത്.

തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തുകയും പ്രഥമ ശുശ്രൂഷ നല്‍കി കല്ലോട് ഗവ: ഹോസ്പ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ഫയര്‍ ഓഫീസര്‍മാരായ സി.കെ സിജീഷ്, എന്‍.എം ലതീഷ് എന്നിവര്‍ ചേര്‍ന്ന് മുങ്ങി എടുക്കുകയായിരുന്നു.

സീനിയര്‍ ഫയര്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഐ. ഉണ്ണികൃഷ്ണന്‍, പി.ആര്‍ സോജു, പി.ആര്‍ സത്യനാഥ്, അന്‍വര്‍ സാലി, വി.കെ ഷൈജു, കെ. അജേഷ്, ഹോം ഗാര്‍ഡുമാരായ കെ.പി ബാലകൃഷ്ണന്‍, പി.സി അനീഷ് കുമാര്‍ എന്നിവരും നാട്ടുകാരും പങ്കാളികളായി.


മൂശാരികണ്ടി മീത്തല്‍ പരേതരായ കണാരന്റെയും അമ്മാളുവിന്റെയും മകനാണ്. ശോഭ (പൈതോത്ത്), രമണി (ചക്കിട്ടപാറ ), ഗീത (ചേനോളി), ബേബി എന്നിവര്‍ സഹോദരങ്ങളാണ്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP