ആദിത്യയുടെ മരണം: ആഗസ്റ്റ 30ന് സി.ഐ ഓഫീസ് മാര്‍ച്ച്

By | Saturday August 17th, 2019

SHARE NEWS

പേരാമ്പ്ര: വാളൂര്‍ ആയോളി മോഹന്‍ദാസിന്റെ മകള്‍ ആദിത്യയുടെ (22) ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഗസ്റ്റ് 30ന് രാവിലെ 10 മണിക്ക് പേരാമ്പ്ര സി. ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ഭര്‍ത്താവ് കായണ്ണ ചാലില്‍ ദിപിനേഷ്, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് പൊലീസിന്റെ അലംഭാവമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ 20 നാണ് ഭര്‍തൃവീട്ടില്‍ വീട്ടില്‍ ആദിത്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിനാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയിലുണ്ട്. പല സമയങ്ങളിലും ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചെന്നും പറയുന്നു.

നൊച്ചാട് പഞ്ചായത്ത് അംഗം മുണ്ടോളി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അനില്‍ മലയില്‍, ഇ.കെ. ബാലന്‍, വി.ടി. ബാലന്‍, വി.എം. സുരേന്ദ്രന്‍, ലത, സി.എം.സി. ബിജു, രാജേഷ് വയപ്പുറത്ത്, ടി.കെ. പ്രസീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read