Categories
headlines

പഠനത്തിന് കരുതലുമായി എഐഎസ്എഫ്

പേരാമ്പ്ര: ചെമ്പനോട ആലംപാറയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സമായിരുന്ന നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു എഐഎസ്എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി.


ഇവിടുത്തെ വൈദ്യൂതീകരിക്കാത്ത അംഗനവാടിയില്‍ സോളാര്‍ വൈദ്യുതസിസ്റ്റം സ്ഥാപിച്ച് വൈഫൈ കണക്ഷന്‍ എടുത്താണ് നെറ്റ് വര്‍ക്ക് പ്ര്ശനത്തിന് പരിഹാരം കണ്ടത്.

മീനങ്ങാടി ഗവണ്മെന്റ് പോളിയിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂടെ സഹായത്തോടെയാണ് എഐഎസ്എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന പ്രശ്‌നം പരിഹരിച്ചത്.


എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു സ്വിച്ച് ഓണ്‍ ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന്‍ ആവളയുടെ അധ്വക്ഷത വഹിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ പി ഗവാസ് പഠനോപകരണ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. സാനിറ്റയിസറും സ്റ്റാന്‍ഡും അനുബന്ധരേഖകളും വാര്‍ഡ് മെമ്പര്‍ ലിസ അംഗനവാടി ടീച്ചര്‍ മേരിക്ക് കൈമാറി.


എഐഎസ്എഫ് സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് സി.കെ ബിജിത്ത് ലാല്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.എം സമീഷ്, ജില്ലാ സെക്രട്ടറി ബി.ദര്‍ശിത്ത്, മണ്ഡലം സെക്രട്ടറി എം.വി ശ്യാമില്‍, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബോസ് തോമസ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സരിഗ, രാംജിത്ത്, പി.കെ.എം ഷെബിന ഹരീഷ്, അതുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP