Categories
headlines

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.


ജില്ലയിലെ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ യുദ്ധത്തില്‍ മരിച്ച ഭടന്‍മാരുടെ ഭാര്യമാര്‍, കുട്ടികള്‍, വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചത്.

അര്‍ഹരായവര്‍ക്ക് ഏപ്രില്‍ 20 -നകം കോഴിക്കോട് സൈനിക ക്ഷേമ ഓഫീസില്‍ കോഴ്‌സിനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2771881.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP