തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴിലിടങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തി

By | Friday June 26th, 2020

SHARE NEWS

പേരാമ്പ്ര (June 26): തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കുക,കൂലി 600 രൂപയാക്കുക,അടിയന്തര സഹായമായി 7500 രൂപ അനുവദിക്കുക ,എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുക,കാര്‍ഷിക ജോലികളും കന്നുകാലി വളര്‍ത്തലും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുക, ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി.

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി പേരാമ്പ്ര ഏരിയയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴിലിടങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തി. 1222 കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ 7119 തൊഴിലാളികള്‍ പങ്കാളികളായി.

ഏരിയ പ്രസിഡണ്ട് ഇ. ശ്രീജയ മേപ്പയ്യൂര്‍ 13-ാം വാര്‍ഡിലും ഏരിയ സെക്രട്ടറി കെ.വി.കുഞ്ഞിക്കണ്ണന്‍ ചങ്ങരോത്ത് 17 -ാം വാര്‍ഡ് പാലേരിയിലും ഏരിയ ട്രഷറര്‍ എം.എം. അശോകന്‍ ചെറുവണ്ണൂര്‍ 2-ാംവാര്‍ഡിലും സമരം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ചഞ്ചായത്തില്‍ ടി.പി. കുഞ്ഞനന്ദന്‍, കെ.എം. മോഹനന്‍, പി.എം. സുലഭ, കായണ്ണ പഞ്ചായത്തില്‍ എ.എം. രാമചന്ദ്രന്‍, ഏ.സി.ബാലകൃഷ്ണന്‍, വി.കെ. പത്മിനി, സുധാ സുനീതന്‍, നൊച്ചാട് ടി.എം. ദാമോദരന്‍, എന്‍. സുനിത, കമ്മളി ശ്യാമള കല്പത്തൂര്‍ സി.കെ. ബാലന്‍, എം.കെ. ശ്രീധരന്‍, ഗീത നന്ദനം

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ എന്‍.എം. കുഞ്ഞിക്കണ്ണന്‍, വി.പി. രമ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കെ.പി. സതീശന്‍, കെ.കെ. വനജ, കൂത്താളി പഞ്ചായത്തില്‍ എന്‍.പി. നാരാണയന്‍, വിഎം. കുഞ്ഞിക്കണ്ണന്‍ കെ.കെ.ബിന്ദു

ചക്കിട്ടപാറ പഞ്ചായത്തില്‍ സി.കെ. ശശി, ഷീന നാരായണന്‍, ജെ.സി. തോമസ്, ചങ്ങരോത്ത് പഞ്ചായത്തില്‍ ഉണ്ണി വേങ്ങേരി , എം. നളിനി, സുവര്‍ണ്ണ ആപ്പറ്റ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

The NREGS demanded the increase of the working day to 200, the wages to be 600 rupees, the emergency assistance to the tune of Rs 7500, the guarantee of employment to all the workers, to be included in the agricultural work and livestock raising program, free ration to all the workers and the implementation of welfare funds and pensions.

As part of a nationwide strike organized by the NREG Workers’ Union, NREGA workers in the Perambra area held dharna at workplaces and main centers. 7119 workers participated in the strike.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read