Categories
headlines

കളേഴ്സ് ഓഫ് ഹോപ് സംഗമവുമായി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : ലോക അപൂര്‍വ്വരോഗ വാരം 2021 ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വ രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരായവരുടെ സംഗമം നടത്തി.


ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു.

കളേഴ്സ് ഓഫ് ഹോപ് എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. 3 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍, 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ എസ്എംഎ ബാധിതരെ തരംതിരിച്ച് ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, പെയി ന്റിംഗ് മുതലായ വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചു.


നാല്‍പ്പതോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സല്‍ ട്ടന്റ് ആന്റ് പീഡിയാട്രിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഇ.കെ സുരേഷ് കുമാര്‍ മുഖ്യപ്രഭാ ഷണം നടത്തി.

കോവിഡ് പ്രോട്ടോക്കോളിന്റെയും നിലവിലെ സാഹചര്യത്തില്‍ എസ്എംഎ ബാധിരായവരുടെ സുരക്ഷിതത്വത്തിന്റെയും ഭാഗമായി ഓണ്‍ലൈനായാണ് സംഗമം സംഘടിപ്പിച്ചത്.


സംഗമത്തിന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക്സ് വിഭാഗം, ന്യൂറോളജി വിഭാഗം, ക്യുവര്‍ എസ് എംഎ ഫൗണ്ടേഷന്‍, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് ആസ്റ്റര്‍ മിംസ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാല്‍, കോഴിക്കോട് ഐഎപി പ്രസിഡന്റ് ഡോ. മോഹന്‍ദാസ് നായര്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് സീനയര്‍ കണ്‍സല്‍ട്ടന്റ് നിയോ നാറ്റളജി വിഭാഗം ആസ്റ്റര്‍ മിംസ് ഡോ. പ്രീത രമേഷ് മത്സര വിജയികളെ തെരഞ്ഞെടുത്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP