പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട ഓട്ടോ ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് 2 പേര്‍ക്ക് പരുക്ക്

By | Friday March 20th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര മേപ്പയ്യൂര്‍ റോഡില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് 2 പേര്‍ക്ക് പരുക്ക്. പയ്യോളിയില്‍ നിന്ന് പേരാമ്പ്ര പട്ടണത്തിലേക്ക് ബേക്കറി സാധനങ്ങളുമായി വന്ന കെഎല്‍ 56 എഫ് 146 ഓട്ടോറിക്ഷ എതിരെ വന്ന കെഎല്‍ 56 ക്യു 8478 സ്‌ക്കൂട്ടറിലും കെഎല്‍ 56 ഡി 6283 ബൈക്കിലും ഇടിക്കുകയായിരുന്നു.

സ്‌ക്കൂട്ടര്‍ യാത്രക്കാരനായ വാല്യക്കോട് സ്വദേശി റഫീഖിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സാരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ അന്യ സംസ്ഥാന സ്വദേശിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിമക്കാട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read