പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി

By | Tuesday September 11th, 2018

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ആരോഗ്യ വളണ്ടിയര്‍മാരുടെയും കുടുംബശ്രീയുടേയും പഞ്ചായത്ത്തല യോഗം കൂത്താളി എയുപി സ്‌കൂളില്‍ ചേര്‍ന്നു. ഡ്രൈഡേയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി.

ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് ക്ലാസ് എടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജെഎച്ച്‌ഐ അബ്ദുള്‍ അസീസ്, ഒ.സി. അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ. സുമ, ഇ.വി. മധു, കെ.എം. പുഷ്പ, പി. രാധ, ബിജി കണ്ണിപ്പൊയില്‍, ഷിജു പുല്ല്യോട്ട്, ഇ.വി. അനൂപ്കുമാര്‍, ഇ.ടി. സത്യന്‍,

പ്രേരക്മാരായ മോഹന്‍ദാസ് ഓണിയില്‍, സ്മിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരള എന്നിവര്‍ പങ്കെടുത്തു. ക്ലോറിനേഷന്‍ തുടരാനും ഡോക്‌സി സൈക്ലിന്‍ ഗുളിക ആവശ്യാനുസരണം തുടര്‍ന്നും വിതരണം ചെയ്യാനും തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 6 മെഡിക്കല്‍ ക്യാമ്പുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read