ബിജെപി പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

By | Thursday October 3rd, 2019

SHARE NEWS

പേരാമ്പ്ര : ആവളയിലെ ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ബഹുജന മാര്‍ച്ച് ബിജെപി സംസ്ഥാന സമിതി അംഗം എം. മോഹനന്‍ ഉദ്ഘാടനം ചെയതു. സിപിഎം ഭരണത്തില്‍ പോലിസ് നിഷ്‌ക്രിയമാണെന്നതിന്റെ ഉദാഹരണമാണ് പ്രതികളെ പിടിക്കാതെ പൊലിസ് നോക്കി നില്‍ക്കുന്നത്. സിപിഎമ്മില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു പോകുന്നത് തടയാന്‍ സ്വന്തം ആണികളെ നേതൃത്വം അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. രജിഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം കെ. പ്രദീപന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഏ. ബാലചന്ദ്രന്‍ , മണ്ഡലം സെക്രട്ടറി ടി. സുരേഷ് കണ്ടോത്ത്, ചെറുവണ്ണൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.കെ. രജീഷ് മധുപുഴയരികത്ത്, സി.പി. ബൈജു, കെ.പി ബാബു, ശ്രിജിത്ത് ചാലില്‍ എന്നിവര്‍ സംസാരിച്ചു. ബാബു മരുതിയാട്ട്, ടി. സനല്‍, ശ്രിജിത്ത് താവന, രജിഷ് ചെറിയാണ്ടി, കെ.ടി. വിനോദ്, കെ.പി. നിഥിന്‍ ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മേപ്പയ്യൂര്‍ എല്‍പി സ്‌ക്കൂളിന് സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. വടകര ഡിവൈഎസ്പി കെ.എസ് ഷാജി, പയ്യോളി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ആര്‍. ബിജു, മേപ്പയ്യൂര്‍ സബ്ബ് ഇന്‍സ്പക്ടര്‍ എന്‍.ടി ബാബു, കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ റഊഫ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് തടഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read