Categories
headlines

പ്രതിഷേധ ജ്വാല നടത്തി ബിജെപി പ്രവര്‍ത്തകര്‍


കൊയിലാണ്ടി: കെ സുരേന്ദ്രനേ കള്ളക്കേസില്‍ കുടുക്കി ബിജെപിയോട് പക പോകുന്ന സിപിഎം ഫാസിസ്റ്റ് നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല നടത്തി.


കൊയിലാണ്ടിയില്‍ നടന്ന മണ്ഡലംതല പരിപാടിയുടെ ഉദ്ഘാടനം ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ ജില്ലാ ട്രഷറര്‍ വി.കെ ജയന്‍ ഉദ്ഘാടനം ചെയ്തു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോലും പ്രവര്‍ത്തിച്ച പരിചയമുള്ള ഒരു പ്രസ്ഥാനത്തെ തുടര്‍ ഭരണത്തിന്റെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.


കൊടകരയില്‍ നടന്ന ഒരു കവര്‍ച്ച കേസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞിട്ടും, പ്രതികളെക്കുറിച്ച് അന്വേഷിക്കാതെ നടത്തുന്ന മാധ്യമ വിചാരണയും കരിവാരിത്തേക്കലുമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ.വി സുരേഷ്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ അഡ്വ.വി സത്യന്‍, വായനാരി വിനോദ്, എ.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


മണ്ഡലത്തിലെ വിവിധ പരിപാടികള്‍ ഒ.മാധവന്‍, വി.കെ മുകുന്ദന്‍, എ.കെ സുനില്‍ കുമാര്‍, സി.പി രവി, കെ.എം ശ്രീധരന്‍, അംബിക ഗിരി വല്‍സം, കെ.പി മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP