ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ പരുക്കേറ്റ വയോധികന്‍ മരിച്ചു

By | Friday October 18th, 2019

SHARE NEWS

പേരാമ്പ്ര : ഇന്ന് പുതിയാപ്പുറത്ത് ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ ബസിനടിയില്‍പെട്ട് പരുക്കേറ്റ ഇരു ചക്ര വാഹന യാത്രികന്‍ മരിച്ചു. മൂലാട് പെരവച്ചേരി നടുവിലെ വീട്ടില്‍ ബാലന്‍ നായര്‍ (68) ആണ് മരിച്ചത്. ഇന്ന് കാലത്ത് 10 മണിയോടെയാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന സിഗ്മ കമ്പനിയുടെ രണ്ട് ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടം കാരണം ഇരു ചക്രവാഹന യാത്രികന് പരുക്കേറ്റത്.

എക്‌സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം വീടിന് സമീപം കച്ചവടം ചെയ്ത് വരുകയാണ് ഇയാള്‍. മൂലാട് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ ഇരുചക്ര വാഹനക്കാരനെ ബസ് തട്ടി വീഴ്ത്തുകയായിരുന്നു. അമിത വേഗതയില്‍ വന്ന ബസ് ഇരുചക്രയാത്രക്കാരനുമായി 40 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് നിന്നത്.

ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസിന്റെ മുന്‍ ചക്രത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇയാളെ ബസിനുള്ളില്‍ നിന്നെടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. കാലിനും തലക്കും സാരമായി പരുക്കേറ്റ ഇയാളെ മലബാര്‍ മെഡിക്കല്‍ കോളെജിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ദിരയാണ് ബാലന്‍നായരുടെ ഭാര്യ. മക്കള്‍: ബിനീഷ് (മലബാര്‍ ഗോള്‍ഡ് മലപ്പുറം), ബിജില (ഡല്‍ഹി). മരുമക്കള്‍ ഭാവന, സുജിത്ത് (ഡല്‍ഹി). സഹോദരങ്ങള്‍ ഓമന അമ്മ, ഗോവിന്ദന്‍ നായര്‍, അച്ചുതന്‍ നായര്‍, അപ്പു നായര്‍, രാജന്‍. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read