Categories
headlines

മലയോരമേഖലയെ ഇളക്കിമറിച്ച് സി.എച്ച് ഇബ്രാഹിംകുട്ടിയുടെ പര്യടനം

പേരാമ്പ്ര: മലയോരമേഖലയെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിംകുട്ടിയുടെ ഒന്നാംഘട്ടപര്യടനത്തിന് തുടക്കമായി.


രാവിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളത്തു നിന്നാരംഭിച്ച് രാത്രി വൈകി ചേനായിയില്‍ സമാപിച്ച ആദ്യദിവസത്തെ പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് എങ്ങും ലഭിച്ചത്.

പണ്ഡിത ശ്രേഷ്ഠരായ പാലേരി അമ്മത് മുസ്ലിയാര്‍, സി.എസ്.കെ തങ്ങള്‍ എന്നിവരുടെ ഖബറിടം സന്ദര്‍ശിച്ച ശേഷമാണ് സ്ഥാനാര്‍ഥി പര്യടനത്തിനെത്തിയത്.


ചെറിയകുമ്പളത്തെ ഉദ്ഘാടനത്തിന് ശേഷം ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി.

തോട്ടത്താങ്കണ്ടി, ഇടിവെട്ടി, പാലേരി, കടിങ്ങാട് പാലം, കുളക്കണ്ടം, സൂപ്പിക്കട, പന്തിരിക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കത്തുന്ന വെയിലിനെ അവഗണിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനായി കാത്തുനിന്നത്.


ഉച്ചയ്ക്ക് ശേഷം ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയില്‍, പിള്ളപ്പെരുവണ്ണ, ചക്കിട്ടപാറ, ചെമ്പ്ര അങ്ങാടി എന്നിവിടങ്ങളിലായിരുന്നു പര്യടനം. മലയോര മേഖലയിലെ ഓരോ കേന്ദ്രങ്ങളിലും വര്‍ധിത ആവേശത്തോടെയാണ് സി.എച്ച് ഇബ്രാഹിംകുട്ടിയെ വരവേറ്റത്.

തുടര്‍ന്ന് കൂത്താളി പഞ്ചായത്തിലെ തണ്ടോറപ്പാറ, വിളയാട്ടുകണ്ടി മുക്ക്, പൈതോത്ത്, മൂരികുത്തി എന്നിവിടങ്ങളിലും പര്യടനത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

കല്ലൂരിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ ചേനായിയില്‍ സമാപിച്ചു. ഓരോ കേന്ദ്രത്തിലും ലളിതമായ വാക്കുകളില്‍ സ്ഥാനാര്‍ത്ഥി വികസന സ്വപ്നങ്ങള്‍ പങ്കുവച്ചു.

തന്നെ ജയിപ്പിച്ചാല്‍ നിങ്ങളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിലെ അങ്ങാടികളിലെ നാട്ടുകാരെയും കച്ചവടക്കാരെയും നേരില്‍ കണ്ട് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സത്യന്‍ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, ആര്‍.കെ മുനീര്‍, കെ.കെ വിനോദന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ടി.കെ.എ ലത്തീഫ്, ആവള ഹമീദ്, ജിതേഷ് മുതുകാട്, രാജീവ് തോമസ്, രാജന്‍ വര്‍ക്കി, കല്ലൂര്‍ മുഹമ്മദലി, മൂസ കോത്തമ്പ്ര, കെ.എ ജോസുകുട്ടി, പി.ജെ തോമസ്, രാജന്‍ വര്‍ക്കി, ടി.പി ചന്ദ്രന്‍, എന്‍.പി വിജയന്‍, ജയിംസ് മാത്യൂ, അമ്മദ് പെരിഞ്ചേരി, രാജന്‍ കെ. പുതിയേടത്ത്, അബ്ദുല്ല ബൈത്തുല്‍ ബര്‍ക്ക, മോഹന്‍ദാസ് ഓണിയില്‍, എസ്. സുനന്ദ്, വിനോദന്‍ കല്ലൂര്‍, ബഷീര്‍ പാളയാട്ട്, ലതേഷ് പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP