ചെറിയകുമ്പളം ഗവ. എല്‍പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നവീകരിച്ച ചെറിയകുമ്പളം ഗവ. എല്‍പി സ്‌കൂള്‍ റോഡ് ഗതാഗതത്തിനായ് തുറന്നു കൊടുത്തു.

ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് റീ ടാര്‍ ചെയ്ത് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വീ. ലീജ, പി.കെ. സുധീഷ്, റഫീഖ് തോട്ടത്തില്‍, ഇ.കെ. ബിജു, നിസാര്‍ പുഞ്ചങ്കണ്ടി, ഇബ്രാഹീം കുരിമണ്ണില്‍, കെ.പി.ആര്‍. ഹഫീഫ് എന്നിവര്‍ സംസാരിച്ചു.

Changaroth cheriyakumbalam Govt. The LP School was opened for road transport. Re-tariffed and renovated at a cost of Rs.10 Lakhs, Sujatha Manakkal, Chairperson of District Panchayat Welfare Standing Committee inaugurated the function.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read