വെള്ളപൊക്കം പിന്‍വലിഞ്ഞു; പുനരധിവാസത്തിന് ജനകീയ ശുചീകരണങ്ങള്‍

By | Tuesday August 13th, 2019

SHARE NEWS

പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ത്തുലച്ച മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയിലേക്ക്. വെള്ളം കയറിയ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവരെ തിരിച്ചു കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്തും നടക്കുന്നു. വെള്ളം കയറി വൃത്തിഹീനമായ വീടുകള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.

ചെറുവണ്ണുര്‍ പഞ്ചായത്തിലെ പെരിഞ്ചേരിക്കടവ്, ആവള, കക്കറമുക്ക് വട്ടക്കുനി, മുയിപ്പോത്ത് വെണ്ണാറോട്, പൂത്തൂക്കടവ്, പടിഞ്ഞാറക്കര, വിയ്യഞ്ചിറ, തെക്കുംമുറി മേഖലകളിലാണ് ഗുളികപുഴയില്‍ നിന്ന് വെള്ളം അമിതമായി കയറിയത്. ഇവിടങ്ങളിലെ 723 വീടുകള്‍ 1800 ഓളം സന്നദ്ധ പ്രവര്‍ത്തകുടെ സഹായത്തോടെ ശുചീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് എന്നിവര്‍ നേതൃത്വത്തില്‍ യുവജന സംഘടനാ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശാ വര്‍ക്കേഴ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍.എസ്.എസ്. വൊളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. പഞ്ചായത്തിന് പുറത്തു നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും ഇവിടെ ശുചീകരണത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read