Categories
headlines

മാതൃഭൂമി – സീഡ് നടത്തിയ സംസ്ഥാനതല മത്സരത്തിലെ വിജയികളെ അനുമോദിച്ചു

നന്മണ്ട: മാതൃഭൂമി – സീഡ് നടത്തിയ പരിസ്ഥിതി ഉച്ചകോടി സംസ്ഥാനതല  മത്സരത്തിലെ വിജയികളെ അനുമോദിച്ചു.


കവിതാ രചനാ മത്സരത്തില്‍ നന്മണ്ട, സരസ്വതി വിദ്യാമന്ദിറിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് വിനായക് മൂന്നാം സ്ഥാനവും പ്രബന്ധാവതരണത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി മയൂഖാ ഷാജു. എം.സി. ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

രണ്ടു പേരേയും സരസ്വതി വിദ്യാമന്ദിര്‍ മാനേജിംഗ് കമ്മറ്റിയും സ്റ്റാഫും ചേര്‍ന്ന് വെര്‍ച്വല്‍ മാധ്യമത്തിലൂടെ അനുമോദിച്ചു.


വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ഡോ. എസ്. വിക്രമന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ എം.എ ശശി അനുമോദന സന്ദേശം നല്‍കി.

രക്ഷാധികാരി പി.ഗോപാലന്‍കുട്ടി മുഖ്യഭാഷണം നടത്തി. ക്ഷേമ സമിതി പ്രസിഡന്റ് എം.കെ ഗിരീഷ്, മാതൃ സമിതി ചെയര്‍ പേഴ്‌സണ്‍ ബിന്ദു ബാലകൃഷ്ണന്‍ സ്റ്റാഫ് സെക്രട്ടറി നന്ദിനി ഉണ്ണി, സീനിയര്‍ അസിസ്റ്റന്റ് പി. പ്രേമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


പരിസ്ഥിതി ക്ലബ്ബ് ഇന്‍ ചാര്‍ജ് നിഷ നന്ദിയും രേഖപ്പെടുത്തി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP