കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പലവ്യഞ്ജന കിറ്റുകള്‍ നല്‍കി സിആര്‍പിഎഫ് പേരാമ്പ്ര വാട്ട്‌സ് ആപ്പ് കൂട്ടായ്യ്മ

By | Thursday April 23rd, 2020

SHARE NEWS


പേരാമ്പ്ര : കോറോണ പ്രതിരോധത്തിന് കൈത്താങ്ങുമായി രാജ്യസുരക്ഷക്ക് മഞ്ഞിലും മഴയിലും കൊടുംവനങ്ങളിലുമൊക്കെയായി കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്ന ഭടന്മാര്‍.

സിആര്‍പിഎഫ് പേരാമ്പ്ര വാട്ട്‌സ് ആപ്പ് കൂട്ടായ്യ്മയുടെ നേതൃത്വത്തില്‍ പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി എന്നീ മൂന്നോളം നിയോജക മണ്ഡലങ്ങളിലെ പതിനേഴോളം വരുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു.

രാജ്യത്തിന്റെ പലഭാഗത്തായ് സേവനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നാടിനായ് വാട്ട്‌സ് ആപ്പ് കൂട്ടായ്യ്മയിലൂടെ സമാഹരണം നടത്തിയാണ് സഹായം നല്‍കിയത്.

കോട്ടൂര്‍, കായണ്ണ, നൊച്ചാട്, ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപാറ, ചെറുവണ്ണൂര്‍, പേരാമ്പ്ര, വേളം, കായക്കൊടി, കൂരാച്ചുണ്ട്, മേപ്പയ്യൂര്‍, അരിക്കുളം, കുറ്റ്യാടി, ഉള്ള്യേരി, കാവിലുംപാറ, കീഴരിയൂര്‍ എന്നീ പഞ്ചായത്തുളിലാണ് കിറ്റ് നല്‍കിയത്. രണ്ടായിരം രൂപയുടെ കിറ്റുകളാണ്  ഓരോ പഞ്ചായത്തിലും വിതരണം ചെയ്തത്.

രാജ്യത്തിന്റെ പല കോണുകളിലും പല കാലാവസ്ഥകളിലും രാജ്യത്തിന്റെ സുരക്ഷ ഊട്ടി ഉറപ്പിക്കുന്ന സിആര്‍പിഎഫ് ജവാന്മാരുടെ ഈ കൂട്ടായ്യ്മ്മയുടെ  ഈ സഹായം വളരെയേറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പര്‍മാരും പറഞ്ഞു. ഇനിയും ഭാവിയില്‍ ഇതു പോലുള്ള പല പ്രവൃത്തികളിലും ഒരു ഭാഗമാകാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read