Categories
headlines

കാക്കകള്‍ ചത്തത് നാട്ടുകാരെ പരിഭ്രാന്തരാക്കി

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കയില്‍ കാക്കകളെ ചത്ത നിലയില്‍ കണ്ടത് നാട്ടുകരില്‍ പരിഭ്രാന്തി പടര്‍ത്തി. എടക്കയില്‍ പാമ്പിരിക്കുന്ന് സ്‌ക്കൂളിന് സമീപത്തെ രമണീയത്തില്‍ മണി, കിഴക്കെ ഈന്തന്‍ കണ്ടി ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപനി കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കാകുലരായി.


വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. കുഞ്ഞബ്ദുള്ള ഉള്‍പ്പെടെ നിരവധി ഇവിടെ എത്തിച്ചേര്‍ന്നു. ജനങ്ങള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെറുവണ്ണൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എം. റസീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എന്‍.എം. ഷാജി, അറ്റന്റര്‍ ഇ.കെ. അസീസ് എന്നിവര്‍ സ്ഥലത്തെത്തുകയും വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ച ശേഷം സംസ്‌കരിച്ചു.

മണ്ണെണ്ണ ഉപയോഗിച്ച് കാക്കകളെ കത്തിച്ചുകളയുകയും അണുനശീകരണത്തിനായ് ബ്ലീച്ചിംഗ് പൗഡര്‍ വിതറുകയും ചെയ്തു. ഒന്നരമാസം പ്രായമുള്ള രണ്ട് കാക്കകുട്ടികളാണ് ചത്തത്. ശേഖരിച്ച സാമ്പിള്‍ ജില്ല ലാബിലേക്ക് അയക്കുമെന്നും അവിടെ നിന്ന് കണ്ണൂരിലെ ലാബിലെത്തി പരിശോധന നടത്തുമെന്നും അതിനു ശേഷമേ മരണ കാരണം വ്യക്തമാവൂ എന്നും വെറ്റിനറി സര്‍ജന്‍ പറഞ്ഞു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS