Categories
headlines

ഡോളര്‍ കടത്തു കേസ്: മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകലും പ്രകടനവും

പേരാമ്പ്ര: ഡോളര്‍ കടത്തു കേസില്‍ ഉള്‍പ്പെട്ട പിണറായി വിജയന്‍ രാജി വെക്കണമെന്നാവ ശ്യപ്പെട്ടു കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.


കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നിയമത്തിനു മുന്നില്‍ കുറ്റക്കാരനാണെന്നു സംശയിക്കുന്ന സാഹചര്യം സംജാതമായ സാഹചര്യത്തില്‍ ഒരു നിമിഷം പോലും കാത്തിരിക്കാതെ രാജി വെക്കുകയാണു വേണ്ടതെന്നു സത്യന്‍ അഭിപ്രായപ്പെട്ടു.

നേതാക്കളായ മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, രാജന്‍ മരുതേരി, പി.കെ രാഗേഷ്, എസ്. സുനന്ദ്, പി.എം പ്രകാശന്‍, രാജന്‍ കെ പുതിയേടത്ത്, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, വിനോദന്‍ കല്ലൂര്‍, മുആദ് നരിനട, വി.ടി സൂരജ്, ഷാജു പൊന്‍പറ എന്നിവര്‍ നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP