കുടിവെള്ളമില്ലാതെ 50 ഓളം കുടുംബങ്ങള്‍

By | Saturday April 4th, 2020

SHARE NEWS

പേരാമ്പ്ര : വേനല്‍ തുടങ്ങിയതോടെ കുടിവെള്ളമില്ലാതെ 50 ഓളം കുടുംബങ്ങള്‍. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചരത്തിപ്പാറ കോളനിയിലും സമീപത്തുമായി താമസിക്കുന്നവരാണ് കുടിവെള്ളം കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. കോളനിയിലെ ശുദ്ധജല വിതരണത്തിനായ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതിക്കായി ടാങ്കും പമ്പ് ഹൗസുമൊക്കെ നിര്‍മ്മിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇവിടുത്തുകാര്‍ക്ക് എല്ലാ സമയത്തും കുടിവെള്ളം ലഭിച്ചിരുന്നത്. പിന്നീട് ഇത്് വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷക്കാലമായി ഇതിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഇതോടെ ഇവിടുത്തുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

ഇവിടെ ചില വീടുകള്‍ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇത്തരം വീടുകള്‍ക്ക് സമീപമുള്ളവര്‍ ഈ വെള്ളം ഉപയോഗപ്പെടുന്നു. എന്നാല്‍ പല വീട്ടുകാര്‍ക്കും കുടിവെള്ളത്തിനായ് അകലങ്ങളിലുള്ള കിണറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. വേനല്‍ കടുത്തതോടെ അതും നിലച്ചിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പൊതുകിണറുണ്ടെങ്കിലും അതും മണ്ണിടിഞ്ഞ് തകര്‍ന്നു കിടക്കുകയാണ്. കിണറിന്റെ നവീകരണത്തിനായ് ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുക അപര്യാപ്തമാണെന്ന കാരണത്താല്‍ കരാറുകാര്‍ ആരും തന്നെ പ്രവൃത്തി ഏറ്റെടുത്തിട്ടില്ല.

ലോക് ഡൗണ്‍ കാലമായതിനാല്‍ വീടുകളില്‍ വെള്ളത്തിന്റെ ഉപയോഗവും കുടുതലാണ്. കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഗ്രാമപഞ്ചായത്തും അധികൃതരും ഉടന്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read