പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട മേഖലയിലെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിനു അറുതി വരുത്തണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കാലത്ത് 11ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തും.
മുമ്പ് ഈ ആവശ്യമുന്നയിച്ചു പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുമ്പില്‍ സമരം നടത്തിയിരുന്നു. ജലവിതരണം ഗ്രാമ പഞ്ചായത്തു വഴി ജലനിധിയെ ഏല്പ്പിച്ചെന്നാണു ഇപ്പോള്‍ വാട്ടര്‍ അഥോറിറ്റി പറയുന്നത്. ജലനിധിയും പഞ്ചായത്തും പറയുന്നത് ജലവിതരണം വാട്ടര്‍ അഥോറിട്ടിയെ തിരിച്ചേല്പ്പിച്ചെന്നാണ്.
വാട്ടര്‍ അഥോറിറ്റിയില്‍ കണക്ഷനുവേണ്ടി പണമടച്ച് മുമ്പ് ജല കണക്ഷനെടുത്ത ഉപയോക്താക്കള്‍ എന്തചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സമരം നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈല ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു.
ചെയര്മാന് കെ.എ ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. ജോസ് കാരിവേലി, ഈപ്പന് മൂഴയില്‍, ബേബി പേഴ്ത്തിങ്കല്‍, സാബു മലയാറ്റൂര്‍, മാത്യു പൂകമല, അനീഷ് പുത്തൂരിടത്തില്‍, മാത്യൂ കാക്കതുരുത്തേല്, വിമല്‍ കാരിവേലി, ജോസ് വാഴേക്കടവത്ത് എന്നിവര്‍ സംസാരിച്ചു.
May also Like
- ക്ലീന്‍ കേരളയുടെ ഭാഗമായി ചെമ്പനോടയില്‍ സ്കൂള്‍ പരിസരവും റോഡ് പരിസരവും ശുചീകരിച്ചു
- അമ്മിയാം മണ്ണില്‍ കര പുഴയെടുക്കുന്നു; ഭീതിയോടെ ജനങ്ങള്‍
- മലവെള്ളപ്പാച്ചില്‍ മാത്യു പുഴക്ക് നടുവില്‍ കുടുങ്ങിയത് മണിക്കൂറുകള്‍
- ചെമ്പനോടയില്‍ കാറ്റില്‍ മരം വീണു വീടു തകര്‍ന്നു
- തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കുടിവെള്ളം നല്‍കുന്നില്ലെന്ന് പരാതി