ഡിവൈഎഫ്‌ഐ കല്‍പത്തൂര്‍ മേഖലാ കമ്മറ്റി വാല്യക്കോട് പൊതുജന വായനശാലക്ക് ടിവി നല്‍കി

By | Monday July 6th, 2020

SHARE NEWS

പേരാമ്പ്ര (July 06): ഡിവൈഎഫ്‌ഐ കല്‍പത്തൂര്‍ മേഖലാ കമ്മറ്റി ടിവി ചാലഞ്ചിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായി സ്വരൂപിച്ച ടിവി യും ഡിജിറ്റല്‍ റിസീവറും വാല്യക്കോട് പൊതുജന വായനശാലക്ക് കൈമാറി.

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് വാല്യക്കോട് പൊതുജന വായനശാല പ്രസിഡന്റ് പി.കെ. രാജന് കൈമാറി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.യു. ജിതേഷ്, മേഖലാ സെക്രട്ടറി സി.പി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. വായനശാല സെക്രട്ടറി ബാലഗോപാലന്‍ സ്വാഗതവും സി.കെ. സുരേഷ് നന്ദിയും പറഞ്ഞു.

കല്‍പ്പത്തൂര്‍ മേഖലയില്‍ ഒരു കുട്ടിയും ഓണ്‍ലൈന്‍ പഠന സ്വകര്യം ഇല്ലാതെ വിഷമിക്കരുത് എന്ന ആശയത്തിന്റെ ഭാഗമായി മേഖലയില്‍ ടി.വി ചാലഞ്ചിലൂടെ ഏറ്റവും പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് ടിവിയും ഡിടിഎച്ച് കണക്ഷനും ഡിവൈഎഫ്‌ഐ നല്‍കിയിട്ടുണ്ട്.

DYFI Kalpathoor Regional Committee handed over the required TV and digital receiver to the Valyakode Pothujana Vayanasala through the TV Challenge.

DYFI has provided TV and DTH connections to five of the poorest families in the region through the TV Challenge as a concept that no child in the Kalpathur region should worry about without online learning.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read