ഒരുമ റസിഡന്‍സ് അസോസിയേഷന്‍ ഈണം ഫെസ്റ്റ് സംഘടിപ്പിച്ചു

By | Thursday September 12th, 2019

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് ഒരുമ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈദ് ഓണം ആഘോഷങ്ങളുടെ ഭാഗമായി ഈണം ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി മെഹന്ദി ഫെസ്റ്റ്, ചിത്രരചന, ഓലമെടയല്‍, കമ്പവലി തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളും സമൂഹ ഓണസദ്യയും നടന്നു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. സഫിയ പടിഞ്ഞാറയില്‍, ഇബ്രാഹീം കൊല്ലിയില്‍, സി.വി രാഘവന്‍, പി. കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.

സലാം ചേനായി, കെ.വി. പ്രമോദ്, വി.പി അബ്ദുല്‍ ബാരി, എന്‍.കെ സജീവന്‍, ഷൈനി ഉല്ലാസ്, വി.പി. രാജീവന്‍, വി.വി. ദിനേശന്‍, പി.കെ. സലാം, കെ. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read