കാട്ടാനക്കുട്ടിയുടെനില അവശനിലയില്‍ തുടരുന്നു

By | Wednesday September 25th, 2019

SHARE NEWS

പേരാമ്പ്ര: ഇന്നലെ പുലര്‍ച്ചെ പേരാമ്പ്ര എസ്റ്റേറ്റിന് സമീപം റിസര്‍ േവായറില്‍ നിന്ന് തൊഴിലാളികള്‍ രക്ഷിച്ച കാട്ടാനക്കുട്ടിയെ തേടി തള്ളയാനയോ മറ്റ് ആനക്കൂട്ടങ്ങളോ ഇന്നും എത്തിയില്ല. പിറന്നയുടനെ ചെരിവുള്ള സ്ഥലത്തുനിന്നും വെള്ളത്തിലേക്ക് വീണതാണെന്ന് കരുതുന്ന കാട്ടാനക്കുട്ടിയുടെനില അവശനിലയില്‍ തുടരുകയാണ്.

ഇന്ന് കോഴിക്കോട് ഡിവിഷന്‍ അസി. വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സത്യ എത്തി ആനക്കുട്ടിയെ പരിശോധിച്ചു. പിറന്നതിന് ശേഷം മുലപ്പാല പോലും കുടിച്ചിട്ടില്ലെന്ന് കരുതുന്ന കുട്ടിയാനയുടെ സ്ഥിതി ആശങ്കയിലാണെന്നാണു സൂചന. രണ്ട് ദിവസമായിട്ടും തള്ളയാന എത്താത്തതിനാല്‍ എസ്‌റ്റേറ്റില്‍ നിന്നു മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇന്ന് ഉച്ചക്കു രണ്ടോടെ ഇതിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്കു കൊണ്ടു പോയി. ഇവിടെ രണ്ടു ദിവസം നിരീക്ഷണത്തിലായിരിക്കും. ജന്മ വൈകല്യം ആനക്കുട്ടിക്കുണ്ടെന്നാണു നിഗമനം. ഇപ്പോള്‍ അവശ നിലയില്‍ കിടപ്പിലാണ്. ശിശു പോഷകാഹാരം നല്‍കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read