സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

By | Thursday October 17th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര താലുക്ക് ആശുപത്രിയും മരുതേരി സാന്ത്വനം സ്വയം സഹായ സംഘവും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മരുതേരി എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് നടന്ന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് എന്‍.കെ. മുരളി അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ എന്‍.സി.ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ: .പി. ജാസര്‍ രോഗികളെ പരിശോധിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഇ.എം. ശശീന്ദ്രകുമാര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തംഗം ജിഷ കൊട്ടപ്പുറം, ജെഎച്ച്‌ഐ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ശശി സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read