Categories
headlines

ആവടുക്ക പാടശേഖരവും കൃഷിയുടെ സമൃദ്ധിയിലേക്ക്

പേരാമ്പ്ര : നിറവ് പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ആവടുക്ക പാടശേഖരം നാല് ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി.


സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് കാര്‍ഷിക സേന കേന്ദ്രത്തിന്റെയും കാര്‍ഷിക കര്‍മ്മസേനയുടെയും സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രവൃത്തി മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂമി കൃഷിയോഗ്യമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും എല്ലാ സഹായസഹകരണങ്ങളും നല്‍കണമെന്നും മന്ത്രി പറഞ്ഞു.


എല്ലാ വിഭാഗം കൃഷികളും കൃഷി ചെയ്യാനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കൃഷിഭവന്‍ മുഖേന നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കൃഷിക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. യു. ജയകുമാരന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി ബാബു മുഖ്യപ്രഭാഷണം നടത്തി.


ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.ആര്‍ രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ പ്രകാശിനി , കെ.വി കുഞ്ഞിക്കണ്ണന്‍, വി.പി ഇബ്രാഹിം, കെ.കെ ഭാസ്‌കരന്‍, കെ.കെ മോഹനന്‍, കെ. റഷീദ്, കെ.ജി രാമനാരായണന്‍, സുരേന്ദ്രന്‍ മുന്നൂറ്റാന്‍കണ്ടി, ടി.എസ് ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തംഗം ടി.കെ ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ വി.കെ ജിജിഷ നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP