ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഹോണറേറിയവും കൃത്യമായി വിതരണം ചെയ്യണം; ആശാ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്

By | Monday July 22nd, 2019

SHARE NEWS

പേരാമ്പ്ര : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഹോണറേറിയവും കാലനുസൃത മാറ്റങ്ങളോടെ ആശാ സോഫ്റ്റ് വെയര്‍ വഴി അതാത് ആശാ വര്‍ക്കര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് ആശാ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷെന്‍ ആവശ്യപ്പെട്ടു.

ആശാ മാരുടെ വേതനം ആറു മാസത്തോളമായി മുടങ്ങിയിരിക്കുകയാണെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം സംസ്ഥാന സമതി അംഗം ഷാജു പൊന്‍ പറ അധ്യക്ഷത വഹിച്ചു. ദേശിയ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.

വനിത വിഭാഗം ജില്ലാ പ്രസിഡന്റ് ടി. നുസ്രത്ത്, പി.എസ് സുനില്‍കുമാര്‍, കെ.കെ. ലീല, സി.കെ. പുഷ്പ, വി.കെ വത്സ, എന്‍.പി. ഇന്ദിര, എ. റീജ, വി.കെ. ഗീത, എ. നിര്‍മ്മല, വി.കെ സുമ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read