രണ്ടാം സ്വാതന്ത്ര സമരം അനിവാര്യം; കെ. മുരളീധരന്‍ എംപി

By | Monday September 30th, 2019

SHARE NEWS

പേരാമ്പ്ര : ശതകോടീശ്വരന്‍മാരില്‍ നിന്നും വര്‍ഗീയ വാദികളി നിന്നും ഭാരതത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര സമരത്തിന് തൊഴിലാളികള്‍ സംഘടിതരാവണമെന്ന് കെ. മുരളീധരന്‍ എംപി ആഹ്വാനം ചെയ്തു. പണ്ഡിറ്റ് നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള പ്രധാന മന്ത്രിമാര്‍ കൊണ്ടുവന്ന തൊഴിലാളികളുടെ അവകാശങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പന്ന വര്‍ഗ്ഗത്തിന് മുമ്പില്‍ അടിയറവു വെച്ചതെന്നും ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഐന്‍ടിയുസി ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവള കുട്ടോത്ത് എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ അഡ്വ. ഇ. നാരായണന്‍ നായര്‍, മനോജ് എടാണി, സി. നാരായണകുറുപ്പ്, കെ.പി. വേണു, എം.കെ. സുരേന്ദ്രന്‍, ഇ. രാജന്‍ നായര്‍, നളിനി നല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം. കേളപ്പന്‍ സ്വാഗതവും കെ. പങ്കജം നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read