Categories
headlines

ചേനായി കടവ് പാലം നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ പ്രക്ഷേഭത്തിലേക്ക്

പേരാമ്പ്ര : ചേനായി കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ പാതി വഴിയിലായിട്ട് നാളുകളേറെയായി.


എടവരാട് എഎംഎല്‍പി സ്‌കൂളില്‍ ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പ്രദേശവാസികളുടെ യോഗം സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താത്തതിനാല്‍ ഫണ്ട് ലഭിക്കാന്‍ വേണ്ടി പ്രക്ഷോഭ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.

എസ്റ്റിമേറ്റിന്റെ 20% മെങ്കിലും തുക ലഭിച്ചാലെ പാലം പണി തുടങ്ങാന്‍ കഴിയൂവെന്നതിനാല്‍ അതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കുക, പേരാമ്പ്ര പിഡബ്‌ള്യൂ ഓഫീസ് മാര്‍ച്ച്, എടവരാട് ചേനായിലും വേളം പെരുവയലിലും പൊതുയോഗങ്ങള്‍ നടത്തുക, വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.


യോഗം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രണ്ടാം വാര്‍ഡ് അംഗം റസ്മിന തങ്കേക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ. കുഞ്ഞബ്ദുല്ല, വാളാഞ്ഞി ഇബ്രായി, കെ.പി. രവീന്ദ്രന്‍, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.സി. ജയകൃഷ്ണന്‍, ഒ. രാജീവന്‍, കെ.കെ.സി. മൂസ്സ, ആര്‍.എം. രവീന്ദ്രന്‍, ഇ.പി.ശിവദാസന്‍ നായര്‍, ഇ. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP