കടിയങ്ങാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

By | Tuesday April 28th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സ്‌ക്കൂള്‍ അധികൃതര്‍.

കടിയങ്ങാട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതര്‍ ലോക്ക് ഡൗണില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. നഴ്‌സറി വിഭാഗം ഉള്‍പ്പടെ വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരും പിടിഎയും പച്ചക്കറി കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി.

പ്രധാനാധ്യാപിക വി.പി. സുമ, പി.ടി.എ പ്രസിഡന്റ് ഷിജു പുല്ല്യോട്ട്, കെ.കെ. ദീപേഷ് കുമാര്‍, അബ്ദുള്‍ റഷീദ്, സി. വിജേഷ് കുമാര്‍, ടി.ടി. അഫ്‌സത്ത് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read