പേരാമ്പ്ര: ചങ്ങരോത്ത് കടിയങ്ങാട് പാലം കരുണ തണല്‍ സ്ക്കൂളിന്റെ വാര്‍ഷികാഘോഷം പച്ചത്തുച്ചം നാളെ . ഭിന്നശേഷിക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളിന്റെ വാര്‍ഷികാ ലോഷങ്ങള് ഒരു രാവും പകലുമായി നടക്കും.

ഇവിടുത്തെ മക്കളും ആട്ടത്തിനും പാട്ടിനുമൊപ്പം പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്നു. കണ്ണൂര്‍ സീനത്ത്, താജുദ്ദീന് വടകര, ഒടിയന് കൗഷിക്, എം.എ ഗഫൂര്‍ , ഖമറുദ്ദീന് കീച്ചേരി എന്നിങ്ങനെ മലയാളത്തിന്റെ പ്രിയ കലാകാരന്മാര് നാളെ കടിയങ്ങാട് തണലില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
