കായണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മെമ്പറുടെ കുത്തിയിരിപ്പ് സമരം

By | Wednesday July 24th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നാലാം വാഡ് മെമ്പര്‍ ടി.കെ. രമേഷ് കുമാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഗ്രാമ പഞ്ചായത്തിലെ എട്ട് അംഗന്‍വാടികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് മെമ്പര്‍ ചൂടിക്കാട്ടി. മൂന്നാം വാര്‍ഡിലെ മാട്ടനോട് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയാണ്.

കോണ്‍ക്രീറ്റ് ചോര്‍ന്നൊലിച്ച് ചുമര്‍ വിണ്ടുകീറിയിട്ടുണ്ട്. ഈ അംഗന്‍വാടി എത്രയും പെട്ടെന്ന് മൂന്നാം വാര്‍ഡില്‍ തന്നെയുള്ള സാംസ്‌ക്കാരിക നിലയത്തിലേക്ക് മാറ്റണമെന്നാണ് മെമ്പറുടെ പ്രധാന ആവശ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ, സെക്രട്ടറി ജിബിന്‍ ജോര്‍ജ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അംഗന്‍വാടി മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 തോടെ സമരം അവസാനിപ്പിച്ചു.

രണ്ട് ദിവസം അംഗന്‍വാടിക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 12 കുട്ടികള്‍ പഠിക്കുന്നുണ്ട്. 13-ാം വാര്‍ഡിലെ കാനത്താംപൊയില്‍ അംഗന്‍വാടിയുടെ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം ട്രൂവിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ചാം വാര്‍ഡിലെ കൊളോറപ്പാറ, ആറാം വാര്‍ഡിലെ മണി കുലുക്കി താഴെ അംഗന്‍വാടികളെല്ലാം ശോച്യാവസ്ഥയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read