കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും

By | Monday February 3rd, 2020

SHARE NEWS

പേരാമ്പ്ര : കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു.

പിന്നണി ഗായകന്‍ വി.ടി. മുരളി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര താരം സ്‌നേഹ എസ്. കുമാറിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.എം. ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.കെ. ബാലന്‍, കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.പി. കാര്‍ത്ത്യായനി, കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം വി.എം. അനൂപ് കുമാര്‍, കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ബി. ബിശ്വജിത്ത്, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി.കെ. ഷിബിത, എംപിടിഎ പ്രസിഡന്റ് കെ. ജമീല, കെ.എം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം. ഗോവിന്ദന്‍, ദിനേശ് കാപ്പുങ്കര, സ്റ്റാഫ് സെക്രട്ടറി എ.ജെ. ശ്രീജ, പി.കെ. സുജീവന്‍, ടി.ബാബു രാജ്, വി.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ യൂസഫ് കളരിക്കല്‍ സ്വാഗതവും കണ്‍വീനര്‍ കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, കരോക്കെ ഗാനമേള, നാടന്‍പാട്ട് എന്നിവയും നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read