പേരാമ്പ്ര സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

By | Sunday June 7th, 2020

SHARE NEWS

പേരാമ്പ്ര (June 7): പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി കോവിഡ് ബാധിച്ച് ഖത്തറില്‍ അന്തരിച്ചു. കടിയങ്ങാട്പാലത്ത് മാളിക്കണ്ടി മൊയ്തുഹാജി(68) യാണ് മരിച്ചത്.

ഫെബ്രുവരി അവസാന വാരമാണ് സന്ദര്‍ശനത്തിനായ് ഖത്തറിലേക്ക് പോയത്. മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നെങ്കിലും പിന്നീട് രോഗം നെഗറ്റീവ് ആവുകയായിരുന്നു.

തുടര്‍ന്ന് ന്യുമോണിയയും രക്താദിസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കോവിഡ് 19 പോസിറ്റീവായി. ഇന്നലെയാണ് മരിച്ചത്. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഖത്തറില്‍ നടത്തി.

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യ ്രപവര്‍ത്തകനുമായിരുന്നു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചങ്ങരോത്ത് മണ്ഡലം മുന്‍ പ്രസിഡന്റും നിലവില്‍ കടിയങ്ങാട് യൂണിറ്റ് പ്രസിഡന്റുമാണ്. കടിയങ്ങാട് പാലം സെലഫി മസ്ജിദ് സ്ഥാപക പ്രസിഡന്റാണ്.

ഭാര്യ അലീമ. മക്കള്‍ റുക്‌സാന, റഹ്മത്ത്, ഹസീന. മരുമക്കള്‍ ഹമീദ് (ഒമാന്‍), മുഹമ്മദ് (ഖത്തര്‍), മുഹമ്മദ്(ബഹ്‌റൈന്‍). സഹോദരങ്ങള്‍ ബിയ്യാത്തു, മറിയം, പരേതരായ മമ്മിഹാജി, അഹമ്മദ്.

Kovid, native of Perambra Changaroth, died in Qatar. The deceased has been identified as Malikandi Moituhaji, 68, from Kadiyangadpal.

The last week of February was for Qatar. Covid was confirmed and treated in March but has since been diagnosed with the disease.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read