Categories
headlines

ഞായറാഴ്ചകളില്‍ വിവാഹത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ജില്ലാ നേതൃത്വം പുതിയ ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ചകളില്‍ വിവാഹത്തിന് വിവാഹ ചടങ്ങുകളില്‍ മാക്‌സിമം ഇരുപത് പേര്‍ക്ക് പങ്കെടുക്കാവുന്നതാണെന്നും പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.


സംസ്ഥാന ശരാശരിയെക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് ജില്ലയിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വളരെ കൂടുതലായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍.

ഞായറാഴ്ച എല്ലാവിധ കൂടി ചേരലുകളും നിരോധിച്ചു കൊണ്ട് ഉത്തരവായിട്ടുള്ളതാണ്. കോവിഡ് രണ്ടാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള പോലെ രോഗബാധ പടര്‍ന്നു പിടിക്കാന്‍ സാധ്യത കാണുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ നേതൃത്വം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP