Categories
headlines

കൂത്താളി സ്വദേശി പോസ്റ്റില്‍ നിന്നും വീണ് കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു


പേരാമ്പ്ര: ജോലിക്കിടെ പോസ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു. കൂത്താളി പഞ്ചായത്തിലെ ആശാരിമുക്ക് വടക്കേ മൊട്ടമ്മല്‍ രാകേഷ് (34) ആണ് മരിച്ചത്.

കക്കട്ടിൽ ഭാഗത്ത് ജോലിക്കിടെ പോസ്റ്റിൽ നിന്നും വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് കടിയങ്ങാട്ടെ വീട്ടുവളപ്പില്‍.


കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ നാണു (ആശാന്‍) വിന്റേയും രാധയുടേയും മകനാണ്. സഹോദരങ്ങള്‍: രേഖ, രാജേഷ്(ബംഗലുരു).

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP