പേരാമ്പ്രയില്‍ അറക്കല്‍ ഷിജു അനുസ്മരണ യോഗം അലങ്കോലപ്പെട്ടു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : കെഎസ്‌യു നേതാവായിരുന്ന അറക്കല്‍ ഷിജുവിന്റെ  21 ാം ചരമ വാര്‍ഷിക ദിനേത്താടനുബന്ധിച്ച് കെഎസ്‌യു ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റം മൂലം യോഗം അലങ്കോലപ്പെട്ടു. പേരാമ്പ്ര കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിേറ്റാറിയത്തിലായിരുന്നു അനുസ്മരണ സേമ്മളനം സംഘടിപ്പിച്ചിരുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും, ജില്ല പ്രസിഡന്റ് വി.ടി. നിഹാലും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തുകയും കയ്യാങ്കളിയോളമെത്തുകയും ചെയ്തത്. കാലത്ത് ഷിജുവിന്റെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് എല്ലാ വിഭാഗവും എത്തിയിരുന്നു. തുടര്‍ന്ന് നടന്ന പ്രകടനത്തിലും അനുസ്മരണ സമ്മേളനത്തിലും ഒരു വിഭാഗം പങ്കെടുത്തിരുന്നില്ല.

സമ്മേളനം നടക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കാരയാട്, അരുണ്‍ കിഴക്കയില്‍ കെഎസ് യു നേതാക്കളായ അര്‍ജ്ജുന്‍ കട്ടയാട്ട്, അമീന്‍ ചെറുവണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ എട്ടോളം പേര്‍ യോഗം തടസ്സപ്പെടുത്തുകയായിരുന്നു.

എ വിഭാഗം തങ്ങളുടെ ഗ്രൂപ്പ് പരിപാടിയാക്കി അനുസ്മരണ യോഗത്തെ മാറ്റുകയായിരുന്നെന്നും പേരാമ്പ്രയിലെ ഒരു വിഭാഗത്തെ പങ്കെടുപ്പിക്കാതെ യോഗം നടത്തിയ വിവരം സംസ്ഥാന പ്രസിഡന്റിനെ അറിയിക്കാനാണ് വേദിയിലെത്തിയതെന്നും ഐ വിഭാഗം നേതാക്കള്‍ പറഞ്ഞു. ഈ സമയം സമ്മേളന സ്ഥലത്തുള്ളവര്‍ തങ്ങളെ തെറി വിളിക്കുകയും അക്രമത്തിന് മുതിരുകയായിരുന്നെന്നും ഐ വിഭാഗം ആരോപിച്ചു.

എന്നാല്‍ പേരാമ്പ്രയിലെ മുഴുവന്‍ കെഎസ്‌യു പ്രവര്‍ത്തകരെയും, ഭാരവാഹികളെയും അറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇതില്‍ നിന്നും വിട്ടു നിന്നവര്‍ മനപൂര്‍വ്വം യോഗസ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും എ വിഭാഗം നേതാക്കള്‍ പറഞ്ഞു. അഭിജിത്ത് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വന്ന് യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് മൈക്ക് പിടിച്ചതോടെയാണ് വാക്കേറ്റം നടന്നതെന്നും അവര്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് പ്രതിഷേധക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഹാളില്‍ നിന്ന് ഇറങ്ങിപോവുകയും തുടര്‍ന്ന് പരിപാടി തുടരുകയും ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വി.ടി. നിഹാല്‍, വി.പി. ദുല്‍ക്കിഫിന്‍, വി.ടി. സൂരജ്, ഇ.പി. മുഹമ്മദ്, രാജന്‍ മരുതേരി, റിച്ചാര്‍ഡ് ജോണ്‍, ബാബു തത്തക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read