കുറ്റ്യാടിയില്‍ ബ്രെയിന്‍ സ്റ്റോം ഉത്തരമേഖല ക്വിസ് മത്സരം സംഘടിപ്പിച്ചു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ ബ്രെയിന്‍ സ്റ്റോം ഉത്തരമേഖല ക്വിസ് മത്സരം നടന്നു. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്ത അറിവുല്‍സവം ഗ്രാന്റ് മാസ്റ്റര്‍ ഡോ: ജി.എസ്. പ്രദീപ് വൈവിധ്യങ്ങളുടെ വിസ്മയം വിതറി കുട്ടികളുടെ ഹൃദയം കവര്‍ന്നു.

ഗ്രാമീണ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റി-സെറ്റ് ചാരിറ്റബിള്‍ ട്രസ്റ്റാണ് നാടിന് കൗതുകമാര്‍ന്ന മെഗാ ക്വിസിന് ആതിഥ്യമരുളിയത്. കുറ്റ്യാടി ഐഡിയല്‍ സ്‌ക്കൂളില്‍ നടന്ന മഹാമേള ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് അധ്യക്ഷനായി.ഫാദര്‍ ഫിലിപ്പ് പാറേക്കാട്ട്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എന്‍ ബാലകൃഷ്ണന്‍, കെ.വി. കുഞ്ഞിരാമന്‍ ആശംസ നേര്‍ന്നു.
റീസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി സ്വാഗതവും കമ്മീഷന്‍ അംഗം നസീര്‍ ചാലിയം നന്ദിയും പറഞ്ഞു.

മല്‍സരത്തിലെ അവസാന റൗണ്ടില്‍ എത്തിയ ആറ് പേരില്‍ നിന്ന് വാശിയേറിയ പോരാട്ടത്തിലൂടെ ഒന്നാം സ്ഥാനം ചേന്ദമംഗലൂര്‍ എച്ച്എസ്എസിലെ അന്‍ജല്‍ മുഹമ്മദും, രണ്ടാം സ്ഥാനം നന്മണ്ട എച്എസ്എസിലെ എസ്.ജെ ആഘോഷും നേടി. സെഡ്.എ. അബ്ദുല്ലാ സല്‍മാന്‍, പി.കെ. നവാസ്, ടി. സലീം, ആര്‍. സീന, കെ.എം സാബു എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read