ലോക്ക് ഡൗണില്‍ അതിജീവനത്തിനായ് സമ്മിശ്ര കൃഷിയുമായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍

By | Friday May 15th, 2020

SHARE NEWS

മേപ്പയ്യൂര്‍ : ലോക്ക് ഡൗണില്‍ അതിജീവനത്തിനായ് സമ്മിശ്ര കൃഷിയുമായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിസാന്‍ സമൃദ്ധി 2020 എന്ന പേരില്‍ സമ്മിശ്രകൃഷി ആരംഭിച്ചു.

കീഴരിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം എഫ്ഒഐ അംഗവും ക്ഷീര കര്‍ഷക വേദി മഹിളാവിഭാഗം ജില്ലാ സെക്രട്ടറിയുമായ കൊളോര്‍ക്കണ്ടി ശ്രീജാ രാഘവന്റെ വീട്ടു വളപ്പില്‍ കുഴിനേന്ത്രന്‍ വാഴ കന്ന് നട്ട് കൊണ്ട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമ തിരുമംഗലത്ത് മീത്തല്‍ ഉദ്ഘാടനം ചെയ്തു.

എഫ്ഒഐ സെന്‍ട്രല്‍ കമ്മിറ്റി അംഗം കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം. കുട്ട്യാലി സ്വാഗതം പറഞ്ഞു. എഫ്ഒഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. വേലായുധന്‍. കെ.പി. മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read