Categories
headlines

മുതുകാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മുതുകാട് പേരാമ്പ്ര എസ്‌റ്റേറ്റ് പരിസരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്ന് വൈകിട്ട് 6.40 ഓടു കൂടിയാണ് എസ്‌റ്റേറ്റ് ഓഫീസില്‍ തോക്ക് ധാരികളായ അഞ്ചംഗ മാവോയിസ്റ്റുകള്‍ എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.


ലഘുലേഖ വിതരണം ചെയ്തു. അരമണിക്കൂറോളം ഓഫീസില്‍ ചിലവഴിച്ചതായ് അവര്‍ പറഞ്ഞു. മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് എത്തിയത്.

തൊഴിലാളികളെ ഉപദ്രവിക്കരുത്, അവരെ ചുഷണം ചെയ്യരതെന്നും, ഖനനത്തിനെതിരെ യുമാണ് ലഘുലേഖയില്‍ പരാമര്‍ശമുള്ളത്. കൂടാതെ കോട്ടേഴസിന്റെ ചുമരില്‍ ഒരു പോസ്റ്ററും പതിച്ചിട്ടുണ്ട്.


റബ്ബര്‍ റീ പ്ലാന്റേഷന്റെ മറവില്‍ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കാനുള്ള നീക്കത്തെ തടയുക തിരിച്ചറിയുക എന്നുമാണ് പോസ്റ്ററില്‍ ഉള്ളത്. ഇതോടൊപ്പം ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ബാക്കി ഭക്ഷണ സാധനങ്ങള്‍ കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.

എസ്‌റ്റേറ്റ് മാനേജര്‍, ഫീല്‍ഡ് എക്‌സിക്യുട്ടീവ്, രണ്ട് സ്റ്റാഫുകള്‍, 2 തൊഴിലാളികള്‍, ഡ്രൈവര്‍ എന്നിവരായിരുന്നു ആ ഓഫീസില്‍ ഉണ്ടായിരുന്നത്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP