Categories
headlines

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് സംയുക്ത യോഗം നടത്തി


മേപ്പയ്യൂര്‍:  ജില്ലയില്‍  കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്.


കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍
വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി-വ്യവസായി സംഘടന, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, കുടുബശ്രീ ഭാരവാഹികള്‍, തൃ തല പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.

പഞ്ചായത്ത് ആര്‍ആര്‍ടി യോഗ തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ തീരുമാനിച്ചു. വാര്‍ഡ് ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു.


മേഖലാ തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി അരിയില്‍ രാജേഷ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു.


പി.പി. രാധാകൃഷ്ന്‍, അമല്‍ ആസാദ് (സിപിഐഎം) ഷബീര്‍ ജന്നത്ത് (കോണ്‍ഗ്രസ്സ് ) കെ.എം.എ. അസീസ് (മൂസ്ലീം ലീഗ്) പി. ബാലന്‍ (എല്‍ജെഡി ) എം.കെ. രാമചന്ദ്രന്‍ (സിപിഐ) മധുപുഴയരികത്ത് (ബിജെപി) നാരായണന്‍ (മേലാട്ട്) (എന്‍സിപി) വ്യാപാര പ്രതിനിധികളായ ഷംസുദീന്‍ കമ്മന, രാജന്‍ (ഒതായാത്ത്) എസ്‌ക്വയര്‍ നാരായണന്‍, ജെഎച്ച്‌ഐ പ്രജീഷ്, വൈ. പ്രസിഡന്റ് എന്‍.പി. ശോഭ, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി. രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സിഡിഎസ്‌ചെയര്‍പേഴ്സണ്‍ കെ.കെ. ഗീത, സുനില്‍ ഓടയില്‍, എം.എം. അഷറഫ് എന്നിവര്‍ സംസാരിച്ചു.

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP